ഉദരശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു ; അനസ്‌തേഷ്യ നൽകിയതിന്റെ പിഴവെന്ന് ബന്ധുക്കൾ

ഉദരശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു ; അനസ്‌തേഷ്യ നൽകിയതിന്റെ പിഴവെന്ന് ബന്ധുക്കൾ

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സ്വകാര്യാശുപത്രിയിൽ സർജറിക്കിടെ യുവതി മരണപെട്ടതായി പരാതി.ചെറുവയ്ക്കൽ സ്വദേശി അക്ഷിതയാണ് ഗർഭാശയസംബന്ധമായ അസുഖത്തിനെ തുടർന്നുള്ള സർജറിക്കിടെ മരണപെട്ടത്.ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

കഴിഞ്ഞമാസം മുപ്പതിനാണ് തിരുവനന്തപുരം ചെറുവയ്ക്കൽ സ്വദേശി അക്ഷിതയെ ഉള്ളൂരിലെ കുട്ടികളുടേയും അമ്മമാരുടെയും പ്രത്യേക സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുണ്ടാകാത്തതിനാൽ അക്ഷിത ഇവിടെ ചികിത്സയിലായിരുന്നു.തുർന്ന് ഡോക്ടർമാർ ഒരു സർജറി നിർദ്ദേശിച്ചിരുന്നു.അതേതുടർന്നാണ് സർജറിയ്ക്ക് വിധേയയായത്.എന്നാൽ സർജറിക്കിടെ ഹൃദയസംബന്ധമായി ബുദ്ധിമുണ്ടുട്ടാകുകയും തുടർന്ന് അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അക്ഷിതയുടെ ജീവൻ രക്ഷിക്കാനായില്ല.

അനസ്തേഷ്യ നൽകിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഈ അശുപത്രിക്കെതിരെ നിരവധി പരാതികളുണ്ടെന്നാണ് ആക്ഷേപം. ബന്ധുക്കൾ മെഡിക്കൽ കേളേജ് പൊലീസിൽ പരാതി നൽകി.അക്ഷിതയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
ഭർത്താവ് രജനീഷ് ദുബായിൽ എഞ്ചിനീയറാണ്.