play-sharp-fill
”എടീ, അച്ഛനും അങ്ങേരും  മന്ദാര പരുവമാടീ.. ഇവമ്മാരെ ഒതുക്കാന്‍ ഇതാണ് നല്ല മരുന്ന്… നീയും ഇത് തന്നെ ഉപയോഗിച്ചോ; ആശയെ കുടുക്കിയത് കൂട്ടുകാരിയോട് പറഞ്ഞ ഈ വാക്കുകൾ

”എടീ, അച്ഛനും അങ്ങേരും മന്ദാര പരുവമാടീ.. ഇവമ്മാരെ ഒതുക്കാന്‍ ഇതാണ് നല്ല മരുന്ന്… നീയും ഇത് തന്നെ ഉപയോഗിച്ചോ; ആശയെ കുടുക്കിയത് കൂട്ടുകാരിയോട് പറഞ്ഞ ഈ വാക്കുകൾ

സ്വന്തം ലേഖിക

പാലാ: ”എടീ, അച്ഛനും അങ്ങേരും ഇപ്പോള്‍ മന്ദാര പരുവമാടീ.. പല്ലുകൊഴിഞ്ഞ സിംഹങ്ങളാ , ഇവമ്മാരെ ഒതുക്കാന്‍ ഇത് നല്ല മരുന്നാ, നീയും ഉപയോഗിച്ച്‌ നോക്കിക്കോ…”.

ഭര്‍ത്താവിന് മാനോരോഗികള്‍ക്കുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ ആശ, കൂട്ടുകാരിയോട് പറഞ്ഞ ഈ വാക്കുകളാണ് അവര്‍ക്ക് കുരുക്കായി മാറിയത്.
ഭര്‍ത്താവ് ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും ഒരു ഉപായം പറഞ്ഞു തരണമെന്നും ആശയോട് കൂട്ടുകാരി തന്ത്രപൂര്‍വം ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മറുപടിയായാണ് ഒരു മയക്കുമരുന്നുണ്ടെന്നും അത് കൊടുത്തതില്‍ പിന്നെയാണ് എന്റെ അച്ഛനും അങ്ങേരും പല്ലുപോയ സിംഹത്തിന്റെ കൂട്ട് മന്ദാരപരുവത്തിലായതെന്നും ആശ പറഞ്ഞത്.

തിരുവനന്തപുരം സ്വദേശിനിയായ ഈ കൂട്ടുകാരി ഇത് റെക്കോർഡ് ചെയ്ത് സതീഷിന് കൈമാറി.
ഇന്നലെ പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് തുടര്‍ച്ചയായി രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴും പിടിച്ചുനില്‍ക്കാനാണ് ആശ ശ്രമിച്ചത്.

ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ ഹോമിയോ മരുന്ന് മാത്രമാണ് താന്‍ കൊടുത്തതെന്നായിരുന്നു ആശയുടെ വാദം. എന്നാല്‍ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചതോട‌െ എല്ലാം സമ്മതിച്ചു.

ഭര്‍ത്താവിന്റെ ഓഫീസിലെ കൂജയില്‍ വരെ മരുന്ന് കലക്കാന്‍ ഏര്‍പ്പാടു ചെയ്തുവെന്നും തുറന്നു പറഞ്ഞു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.