play-sharp-fill
ആര്യന്‍ ഖാന്‍ കേസ്; കൂറുമാറിയ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു; മരണം ഹൃദയാഘാതം മൂലം

ആര്യന്‍ ഖാന്‍ കേസ്; കൂറുമാറിയ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു; മരണം ഹൃദയാഘാതം മൂലം

സ്വന്തം ലേഖകൻ

മുബൈ: നടന്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടുന്ന കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു.


ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകര്‍ സ്ഥിരീകരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയാണ് മരണപ്പെട്ട പ്രഭാകര്‍ സെയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഖഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്. ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം.

കേസിലെ മറ്റൊരു പ്രതിയായ കിരണ്‍ ഗോസാവി ഇക്കാര്യം മറ്റൊരാളോട് സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു.

വിവാദമായ ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും ഗൂഡാലോചനാ വാദം നിലനില്‍ക്കില്ലെന്നും എന്‍സിബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ആര്യന്‍ ഖാനെ ആഡംബര കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ദുരൂഹതകളും കൈക്കൂലി, പണംതട്ടല്‍ തുടങ്ങിയ ആരോപണങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് എന്‍സിബി കേസ് കൈമാറിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ഐപിഎസിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.