play-sharp-fill
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; അറിയാം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; അറിയാം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

കോട്ടയം : റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി.

കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച്‌ 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ സ്വർണ്ണ വില 

സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞു.

സ്വർണ്ണം ഗ്രാമിന് – 6640

സ്വർണ്ണം പവന് – 53120

അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം