വരയുടെ കുലപതിക്ക് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി….! ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളില്‍ നടന്നു; അനുശോചിച്ച്‌ പ്രമുഖര്‍

വരയുടെ കുലപതിക്ക് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി….! ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളില്‍ നടന്നു; അനുശോചിച്ച്‌ പ്രമുഖര്‍

സ്വന്തം ലേഖിക

തൃശൂര്‍: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളില്‍ നടന്നു.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. എടപ്പാളിലെ വീട്ടിലും തൃശൂര്‍ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദര്‍ശനത്തില്‍ സാംസ്കാരികരംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ 12യോടെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. മൃതദേഹം ഉച്ചവരെ എടപ്പാളിലെ വീട്ടിലും പിന്നീട് തൃശൂര്‍ ലളിതകലാ അക്കാദമിയിലും പൊതു ദ‍ര്‍ശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകള്‍.

ലളിതകലാ അക്കാദമി ചെയര്‍മാനായും സര്‍ക്കാരിന്റെ പരമോന്നത ബഹുമതികള്‍ നേടിയും സാംസ്കാരിക കേരളത്തിന്റെ മുഖമായി മാറിയ നമ്പൂതിരിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നല്‍കിയത്.

മൂത്ത മകൻ പരമേശ്വരൻ ചിതയ്ക്ക് തീ കൊളുത്തി. ചിത്രകലയെ ജനകീയവല്‍ക്കരിച്ചവരില്‍ പ്രധാനിയായ നമ്പൂതിരിക്ക് അന്തിമോപചാരമര്‍പ്പിക്കാൻ പ്രമുഖരെത്തി. പാണക്കാട് മുനവ്വറലി തങ്ങള്‍ നടൻ വികെ ശ്രീരാമൻ കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണൻ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മന്ത്രി കെ രാജൻ, സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ, ടിഎൻ പ്രതാപൻ എംപി എന്നിവര്‍ തൃശൂരില്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.