ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ പേരില്‍ വെട്ടിച്ചത് കോടികള്‍; കള്ളത്തരം പുറത്തുവന്നതോടെ സ്ഥിരം അടവുനയം പുറത്തെടുത്ത് ഇടത് സര്‍ക്കാര്‍; ആര്‍ത്തിമൂത്ത് ആദര്‍ശം കൈവിട്ട കെല്‍ട്രോണിന് കാലിടറുന്നുവോ…? അങ്കലാപ്പിലായി സംസ്ഥാന സര്‍ക്കാര്‍….!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ പേരില്‍ വെട്ടിച്ചത് കോടികള്‍; കള്ളത്തരം പുറത്തുവന്നതോടെ സ്ഥിരം അടവുനയം പുറത്തെടുത്ത് ഇടത് സര്‍ക്കാര്‍; ആര്‍ത്തിമൂത്ത് ആദര്‍ശം കൈവിട്ട കെല്‍ട്രോണിന് കാലിടറുന്നുവോ…? അങ്കലാപ്പിലായി സംസ്ഥാന സര്‍ക്കാര്‍….!

സ്വന്തം ലേഖിക

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നത് പുറത്തുവന്നതിന്റെ അങ്കലാപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് നടത്തിയ പത്ര സമ്മേളനത്തില്‍ പോലും കെല്‍ട്രോണിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനമാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചെന്നാണ് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞത്.

അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അന്വേഷണം പ്രഖ്യാപിക്കുന്ന ഇടത് തന്ത്രമാണ് എഐ ക്യാമറ വിവാദത്തിലും സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്താതിരിക്കാന്‍ കേസ് വിജിലന്‍സിനു കൈമാറിയാണു മുന്‍പ് സര്‍ക്കാര്‍ ഇതേ തന്ത്രമിറക്കിയത്.

എന്നാല്‍‌, അന്നു നീക്കം പാളി. ഇഡി കേസെടുക്കുകയും വിജിലന്‍സിന്റെ അന്വേഷണം നോക്കുകുത്തിയാകുകയും ചെയ്തു. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ട് ഇടപെട്ട പദ്ധതിയില്‍ വന്‍ തുകയുടെ ക്രമക്കേടുകള്‍ നടന്നിട്ടും സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കുകയോ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയോ ഈ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാത്തതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.