ട്രാഫിക് നിയമ ലംഘനങ്ങളില്‍ പിടി മുറുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍; മോട്ടോര്‍ വാഹന വകുപ്പിന്‍റെ 726  ക്യാമറകള്‍ ഈ മാസം മുതല്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും

ട്രാഫിക് നിയമ ലംഘനങ്ങളില്‍ പിടി മുറുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍; മോട്ടോര്‍ വാഹന വകുപ്പിന്‍റെ 726 ക്യാമറകള്‍ ഈ മാസം മുതല്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ 726 ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ ഏപ്രില്‍ 20ാം തീയതി മുതല്‍ പ്രവര്‍ത്തിക്കും. ക്യാമറകള്‍ സ്ഥാപിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞിട്ടും ധന ഗതാഗത വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം പ്രവര്‍ത്തിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതം ഇനി നിര്‍മ്മിത ബുദ്ധി ക്യാമറകളില്‍ പതിയും. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്.

ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക.

സോഫ്റ്റുവയര്‍ അപ്ഡേഷന്‍ വഴി മാസങ്ങള്‍ക്കുള്ളില്‍ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.