play-sharp-fill
“എല്ലാം ഒരാള്‍ മുകളിലിരുന്ന് കാണും”; വഴിയില്‍ പെറ്റിയുടെ മഞ്ഞക്കടലാസുമായി കാത്ത് നില്‍ക്കില്ല, പിടിക്കപ്പെട്ടാല്‍ കരഞ്ഞ് കാലുപിടിക്കാനും കഴിയില്ല; ജില്ലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച 44 ആ‌ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും

“എല്ലാം ഒരാള്‍ മുകളിലിരുന്ന് കാണും”; വഴിയില്‍ പെറ്റിയുടെ മഞ്ഞക്കടലാസുമായി കാത്ത് നില്‍ക്കില്ല, പിടിക്കപ്പെട്ടാല്‍ കരഞ്ഞ് കാലുപിടിക്കാനും കഴിയില്ല; ജില്ലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച 44 ആ‌ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും

സ്വന്തം ലേഖകൻ
കോട്ടയം: എല്ലാം ഒരാള്‍ മുകളിലിരുന്ന് കാണും. വഴിയില്‍ പെറ്റിയുടെ മഞ്ഞക്കടലാസുമായി കാത്ത് നില്‍ക്കില്ല, പിടിക്കപ്പെട്ടാല്‍ കരഞ്ഞ് കാലുപിടിക്കാനും കഴിയില്ല. ജില്ലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച 44 ആ‌ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.ചെറിയ നിയമലംഘനങ്ങളും പിടിക്കപ്പെടും. നോട്ടീസ് ഉടമകള്‍ക്ക് വീട്ടിലെത്തും. പിഴയടക്കാതിരിക്കാതെ മറ്റു വഴികളില്ല.

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചാലും ഒരു വാഹനത്തില്‍ രണ്ടിലേറെപ്പേര്‍ പോയാലും ക്യാമറകള്‍ കണ്ടെത്തും. കാറുകള്‍ ഓടിക്കുന്നയാളും മുന്നില്‍ ഒപ്പമിരിക്കുന്നയാളും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും പിടികൂടും. എന്നാല്‍, അമിതവേഗം കണ്ടെത്താന്‍ സംവിധാനമില്ല.


നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്യാമറാ ദൃശ്യങ്ങള്‍ ആസ്പദമാക്കി നിയമനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പ്രധാന ടൗണുകള്‍, പ്രധാന വഴികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കാമറകള്‍ സ്ഥാപിച്ചിരുന്നത്. ക്യാമറാ സാന്നിദ്ധ്യം കൊണ്ടു മാത്രം നിയമലംഘനങ്ങള്‍ കുറയുന്നുവെന്ന് കണ്ടാല്‍ പിന്നീട് കാമറകള്‍ പുന:ക്രമീകരിക്കാനും മോട്ടോര്‍വാഹനവകുപ്പിന് പദ്ധതിയുണ്ട്.

കോട്ടയത്ത് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് ളായിക്കാട് പാലം, കട്ടച്ചിറ, പാറേല്‍പള്ളി ജംഗ്ഷന്‍, കണ്ണംപേരൂര്‍ പാലം, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മണിപ്പുഴ, കോടിമത, കോട്ടയം ടൗണ്‍, നാഗമ്ബടം പാലം, കഞ്ഞിക്കുഴി, സിഎംഎസ് കോളേജിന് സമീപം, പൈക ടൗണ്‍, ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷന്‍, ഈരാറ്റുപേട്ട ആനിയിളപ്പ്, അരുവിത്തുറ പള്ളി, ഈരാറ്റുപേട്ട നടയ്ക്കല്‍ മുബാറക് മസ്ജിദിന് സമീപം, ഈരാറ്റുപേട്ട അല്‍മനാര്‍ എച്ച്‌എസ്‌എസ്, ഈരാറ്റുപേട്ട മസ്ജിദ് നൂര്‍ ജുമാമസ്ജിദിനു സമീപം , പാലാ ഹെഡ്‌പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, പാലാ ആര്‍ വി ജംഗ്ഷന്‍, പാലാ കെഎസ്‌ഇബി ഓഫീസിന് സമീപം, തലയോലപ്പറമ്ബ് ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷന്‍, തലപ്പാറ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ്.