ആർപ്പൂക്കര വില്ലൂന്നിയിലെ ഗുണ്ടാ ആക്രമം: കാറും കടയും അടിച്ചു തകർത്ത ഗുണ്ട അറസ്റ്റിൽ; അറസ്റ്റിലായത് വില്ലൂന്നി സ്വദേശി ജിബിൻ ബിനോയ്

ആർപ്പൂക്കര വില്ലൂന്നിയിലെ ഗുണ്ടാ ആക്രമം: കാറും കടയും അടിച്ചു തകർത്ത ഗുണ്ട അറസ്റ്റിൽ; അറസ്റ്റിലായത് വില്ലൂന്നി സ്വദേശി ജിബിൻ ബിനോയ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ വിഷുതലേന്ന് കടയും കാറും അടിച്ചു തകർത്ത കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ലക്ഷംവീട് പേരോത്ത് വീട്ടിൽ ജിബിൻ ബിനോയിയെ(23)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ജിബിനും ഗുണ്ടാ സംഘങ്ങളും ചേർന്ന് വിഷുത്തലേന്ന് രാത്രിയിലാണ് വില്ലൂന്നി ജെയിംസ് ജോസഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കാറും കടയും തല്ലിത്തകർത്തത്.

വിഷു തലേന്ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തലേന്ന് പകലുണ്ടായ വാക്കു തർക്കത്തിന്റെ തുടർച്ചയായാണ് ജിബിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സ്ഥലത്ത് എത്തിയത്. ഇവിടെ എത്തിയ അക്രമി സംഘം മാരകായുധങ്ങളുമായി സംഘടിച്ച് എത്തിയ ശേഷം അക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമം നടത്തിയ ശേഷം രക്ഷപെട്ട പ്രതികളെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ.എസ്.ഐ രാജേഷ് ഖന്ന, സിവിൽ പൊലീസ് ഓഫിസർ സോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ജിബിൻ. വധശ്രമവും, കഞ്ചാവ് കച്ചവടവും മോഷണവും അടക്കം നിരവധി ക്രിമിനൽക്കേസുകൾ ജിബിനെതിരെയുണ്ട്. ഇതിനിടെ ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ജിബിൻ വീട് ആക്രമിച്ച കേസിൽ അടക്കം പ്രതിയായിരിക്കുന്നത്. ജിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.