നാട്ടകം പോളിടെക്‌നിക്കിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പതിനാലുകാരിയായ ദളിത് പെൺകുട്ടിയ്ക്കു പീഡനം; ആരോഗ്യ പ്രവർത്തകനും പത്താം വയസിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവും അറസ്റ്റിൽ 

നാട്ടകം പോളിടെക്‌നിക്കിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പതിനാലുകാരിയായ ദളിത് പെൺകുട്ടിയ്ക്കു പീഡനം; ആരോഗ്യ പ്രവർത്തകനും പത്താം വയസിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവും അറസ്റ്റിൽ 

തേർഡ് ഐ ബ്യൂറോ 

കോട്ടയം: നാട്ടകം പൊളിടെക്‌നിക് കോളേജിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കൊവിഡ് രോഗിയായ പതിനാലുകാരി പീഡനത്തിന് ഇരയായി.

സംഭവത്തിൽ പൊലീസും ചൈൽഡ് ലൈനും നടത്തിയ കൗൺസിലിംങിൽ പത്താം വയസിൽ ഈ പെൺകുട്ടി ബന്ധുവിൽ നിന്നും പീഡനത്തിന് ഇരയായതായും കണ്ടെത്തി.

ഇതേ തുടർന്നു സി.എഫ്.എൽ.ടി.സിയിലെ ആരോഗ്യ പ്രവർത്തകനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് നാട്ടകം പാക്കിൽ നെടുംപറമ്പിൽ കൊച്ചുതോപ്പിൽ എസ്.സച്ചിൻ (26), ആലപ്പുഴ കുന്നക്കേരി പുല്ലംകൊച്ചി കാരിച്ചിറ വീട്ടിൽ ബാജിയോ (28) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡ് ബാധിതയായ പെൺകുട്ടി നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇതിനിടെ രാത്രിയിൽ ഇവിടെ ആരോഗ്യ പ്രവർത്തകനായിരുന്ന സച്ചിൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയും, കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പൊലീസിൽ പരാതി നൽകിയത്.

 

തുടർന്നു, ചിങ്ങവനം പൊലീസ് ജൂൺ 18 ന് പെൺകുട്ടിയെ സമീപിച്ച് മൊഴി രേഖപ്പെടുത്തി. ചൈൽഡ് ലൈൻ പ്രവർത്തകർക്കൊപ്പം എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.എന്നാൽ, പരസ്പര വിരുദ്ധമായ മൊഴിയാണ് കുട്ടി നൽകിയത്.

 

ഇതേ തുടർന്നു പൊലീസ് സംഘം കൊവിഡ് രോഗ വിമുക്തയായ ശേഷം പെൺകുട്ടിയെ കൗൺസിലിംങിനു വിധേയയാക്കി.

 

ഇതോടെയാണ് 2017 ൽ തന്നെ ബന്ധു വീട്ടിൽ വച്ചു പീഡിപ്പിച്ചിരുന്നതായി പൊലീസിനു പെൺകുട്ടി മൊഴി നൽകിയത്.

 

തുടർന്നു പൊലീസ് സംഘം കേസെടുത്തു. തുടർന്നു, പ്രതിയെ ആലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു.