അരൂര്‍-തുറവൂര്‍ എലിവേറ്റഡ്‌ ഹൈവേയുടെ നിര്‍മാണ പുരോഗതി ജില്ലാ കലക്‌ടര്‍ ഹരിത വി.കുമാര്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ വിലയിരുത്തി.

അരൂര്‍-തുറവൂര്‍ എലിവേറ്റഡ്‌ ഹൈവേയുടെ നിര്‍മാണ പുരോഗതി ജില്ലാ കലക്‌ടര്‍ ഹരിത വി.കുമാര്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ വിലയിരുത്തി.

അരൂര്‍: അരൂര്‍-തുറവൂര്‍ എലിവേറ്റഡ്‌ ഹൈവേയുടെ നിര്‍മാണ പുരോഗതി ജില്ലാ കലക്‌ടര്‍ ഹരിത വി.കുമാര്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ വിലയിരുത്തി.

എലിവേറ്റഡ്‌ ഹൈവേയുടെ അരൂരിലെ തുടക്കം, പൈലിങ്‌ പ്രവര്‍ത്തികള്‍, റാമ്ബ്‌ മേഖലകള്‍, ടോള്‍ ഏരിയ തുടങ്ങിയവയുടെ നിര്‍മാണങ്ങളാണ്‌ പരിശോധിച്ചത്‌.

നിലവില്‍ മൂന്ന്‌ ഡ്രില്ലിങ്‌ മെഷീനാണ്‌ നിര്‍മാണത്തിന്‌ ഉപയോഗിച്ച്‌ വരുന്നത്‌. അത്‌ ഈ മാസം അവസാനത്തോടെ കുറഞ്ഞത്‌ 10 ആക്കി വര്‍ധിപ്പിച്ച്‌ പ്രവര്‍ത്തികള്‍ ധൃതഗതിയിലാക്കണമെന്ന്‌ നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗതം തിരിച്ചുവിടേണ്ടിവന്നാല്‍ പകരമായി ഉപയോഗിക്കേണ്ട അരൂക്കുറ്റി -തൈക്കാട്ടുശേരി വഴി തുറവൂര്‍ എത്തിച്ചേരുന്ന റോഡും സന്ദര്‍ശിച്ചു.

ഈ റോഡില്‍ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും നിര്‍മാണ കമ്ബനി അധികൃതരോട്‌ നിര്‍ദേശിച്ചുണ്ട്‌.
36 മാസമാണ്‌ എലിവേറ്റഡ്‌ ഹൈവേയുടെ നിര്‍മാണ കാലാവധി.അശോക്‌ ബില്‍ഡ്‌ കോണ്‍ കമ്ബനിക്കാണ്‌ നിര്‍മാണ കരാര്‍ ലഭിച്ചിട്ടുള്ളത്‌.

ഡെപ്യൂട്ടി കലക്‌ടര്‍ (എല്‍.എ- ദേശീയ പാത വിഭാഗം) സി.പ്രേംജി, പി.വി.സജീവ്‌, പ്രോജക്‌ട്‌ മാനേജര്‍ വേണുഗോപാല്‍, കരാറുകാരുടെ പ്രതിനിധി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags :