play-sharp-fill
സൈനിക ഹെലികോപ്റ്റർ അപകടം; പതിനാലിൽ പതിമൂന്ന് പേരും മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യൻ വ്യോമസേന

സൈനിക ഹെലികോപ്റ്റർ അപകടം; പതിനാലിൽ പതിമൂന്ന് പേരും മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യൻ വ്യോമസേന

സ്വന്തം ലേഖിക

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ പതിമൂന്ന് പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം.

ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ എല്ലാം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയിലാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലിയിരുത്തുകയാണ്. ഡെല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത് അപകടത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രതിരോധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ സെക്രട്ടറിയും അടക്കമുള്ളവര്‍ അപകടം നടന്ന സ്ഥലത്തേക്ക് ഉടന്‍ പുറപ്പെടുമെന്നാണ് വിവരം.

ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 9 പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിംഗ്, നായിക് ഗുർസേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.

സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.
അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.