play-sharp-fill
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ് ഇപ്പോൾ ചാരിറ്റി ആപ്പ് ഉണ്ടാക്കുന്ന തിരക്കിലാ: ചെലവ് അഞ്ച് ലക്ഷം വരും; സഹായം അഭ്യര്‍ത്ഥിച്ച്‌ മനാഫ്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ് ഇപ്പോൾ ചാരിറ്റി ആപ്പ് ഉണ്ടാക്കുന്ന തിരക്കിലാ: ചെലവ് അഞ്ച് ലക്ഷം വരും; സഹായം അഭ്യര്‍ത്ഥിച്ച്‌ മനാഫ്

കോഴിക്കോട്: ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായം ചോദിച്ച്‌ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ്.

അഞ്ച് ലക്ഷം രൂപ ആപ്പിന് ചെലവ് വരുമെന്നും ഇതുണ്ടാക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കണമെന്നുമാണ് മനാഫിന്റെ അഭ്യർത്ഥന.

‘അഞ്ച് ലക്ഷം രൂപ ആപ്പിന് മാത്രം ചെലവാണ്. ആപ്പ് ഉണ്ടാക്കി തരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ എനിക്കൊരു ആപ്പ് ഉണ്ടാക്കിത്തരാൻ മുന്നോട്ടുവരൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പ് ഉണ്ടാക്കിത്തന്നാല്‍ നല്ല കാര്യമാണ്. ഒരു നൂറ് രൂപ അക്കൗണ്ടിലേക്ക് വന്നുകഴിഞ്ഞാലും അത് ചെലവാകുന്നതുമെല്ലാം മനസിലാകും.’എന്നാണ് വീഡിയോയില്‍ മനാഫ് പറയുന്നത്.

അതേസമയം, അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണ് മനാഫിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. മനാഫ് നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ പോകുന്നുണ്ട്.

ചില പരിപാടികളുടെ വീഡിയോകള്‍ മനാഫിന്റെ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫാൻസ് അസോസിയേഷനും രൂപീകരിച്ചു.