play-sharp-fill
മിഷൻ അർജുൻ: ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന ഫലം, രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികളും പങ്കെടുക്കും

മിഷൻ അർജുൻ: ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന ഫലം, രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികളും പങ്കെടുക്കും

 

കർണാടക: ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോൺ പരിശോധനയുടെ റിപ്പോർട്ട് പുറത്ത്. ട്രക്കിൻ്റേതിന് സമാനമായ സിഗ്നലുകൾ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോർട്ട്. കരയിൽനിന്ന് 165, 65, 132, 110 മീറ്റർമാറി നാല് കോൺടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്.

 

സി.പി. ഒന്നുമുതൽ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളിൽ, കരയിൽനിന്ന് 132 മീറ്റർ ദൂരത്തിൽ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോൺടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോർട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു.

 

പോയിന്റ് നാലിൽ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്നൽ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയിൽപ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ക്യാബിൻ തലകീഴായിട്ടായിരിക്കും നിൽക്കുന്നത്. പുഴയിലെ അടിയൊഴുക്കിൽ ക്യാബിന് തലകീഴായിട്ടായിരിക്കും നിൽക്കുന്നത്. പുഴയിലെ അടിയൊഴുക്കിൽ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം ലോറിയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

പുഴയിലിറങ്ങാൻ ടഗ് ബോട്ടുകളുടെ സഹായം തേടും. പ്രാദേശിക മത്സത്തൊഴിലാളികളുടെ സഹായവും ലഭ്യമാക്കാൻ ശ്രമം നടക്കുന്നുണ്ട്. പൊൺ സ്ഥാപിക്കുന്നതും പരിശോധിക്കും. പൊന്റൺ ഭാഗങ്ങളായി കൊണ്ടുവന്ന് ഘടിപ്പിക്കേണ്ടതുണ്ട്. ഇതാണ് വൈകാൻ കാരണം. മത്സ്യത്തൊഴിലാളികളുടെ പ്രദേശത്തെക്കുറിച്ചുള്ള പരിജ്ഞാനവും ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.