
കട്ടപ്പന : പുളിയന്മല റോഡിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതികൾ പിടിയിൽ. മൂവാറ്റുപുഴ മടക്കത്താനം ലിബിൻ ബെന്നി (34), എറണാകുളം നെടുമ്പാശ്ശേരി വാഴപ്പള്ളികുടി ബാബു (51) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് പ്രതികൾ പുളിയന്മല റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ഓട്ടോ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ ഓട്ടോറിക്ഷ കമ്പത്ത് കൊണ്ടുപോയി വിറ്റിട്ട് തിരികെ വരുമ്പോൾ കട്ടപ്പനയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പിഎ നിഷാദ് മോൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ എബി, ദിജു, എ എസ് ഐ സുബൈർ, സി പി ഒ അഭിലാഷ്, കാമരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.







