അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട്ടില്‍ നിന്ന് താഴേയ്ക്കിറങ്ങിയതായി സംശയം; ദൗത്യം ഇന്നും തുടരും; നിലവില്‍ ആന വാച്ചര്‍മാരുടെ നിരീക്ഷണത്തിൽ; ദൗത്യത്തില്‍ പങ്കെടുക്കുന്നത് 150 പേർ അടങ്ങുന്ന സംഘം

അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട്ടില്‍ നിന്ന് താഴേയ്ക്കിറങ്ങിയതായി സംശയം; ദൗത്യം ഇന്നും തുടരും; നിലവില്‍ ആന വാച്ചര്‍മാരുടെ നിരീക്ഷണത്തിൽ; ദൗത്യത്തില്‍ പങ്കെടുക്കുന്നത് 150 പേർ അടങ്ങുന്ന സംഘം

സ്വന്തം ലേഖിക

മൂന്നാര്‍: റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന സംഘം 13 മണിക്കൂര്‍ തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത അരിക്കൊമ്പനെ ഇന്നലെ വൈകിട്ട് 5.30ന് ശങ്കരപാണ്ഡ്യമേട്ടിലെ കുന്നിന്‍ മുകളില്‍ കണ്ടെത്തിയെങ്കിലും പടക്കംപൊട്ടിച്ച്‌ താഴെയിറക്കിയാല്‍ മാത്രമേ പിടികൂടാനുള്ള ദൗത്യം തുടരാനാവൂ.

നിലവില്‍ ആന വാച്ചര്‍മാരുടെ നിരീക്ഷണത്തിലാണ്.
ശങ്കരപാണ്ഡ്യമേട്ടില്‍ നിന്ന് താഴേയ്ക്കിറങ്ങിയതായാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ ആറിന് പിടികൂടാനുള്ള ദൗത്യം പുനരാരംഭിച്ചു.
ദൗത്യസംഘം തെരച്ചില്‍ നിറുത്തി ഒരു മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയില്‍ അരിക്കൊമ്പനെ കണ്ടത്.

ആനയിറങ്കല്‍ ഭാഗത്ത് നിന്നുവന്ന ആന ദേശീയപാത മറികടന്ന് മലമുകളില്‍ നിലയുറപ്പിക്കുകയായിരുന്നു. ആനയെ താഴെയിറക്കുകയെന്നതാണ് ആദ്യ കടമ്പ. ഇതിനായി പടക്കമടക്കം പൊട്ടിക്കും.

അനുയോജ്യമായ സ്ഥലത്തെത്തിച്ചാല്‍ മയക്കുവെടി വച്ച്‌ പിടികൂടാന്‍ നടപടി ആരംഭിക്കും. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ദ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ എന്നിവരുള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുക.

രാത്രി ആന മറ്റെവിടേയ്ക്കെങ്കിലും മാറിയാല്‍ ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാകും.