കൂട്ടിലടയ്ക്കാനാകില്ല… അരിക്കൊമ്പന്‍ പറമ്പിക്കുളത്തേയ്ക്ക് തന്നെ; ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി; ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാം…!
സ്വന്തം ലേഖിക
കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി.
ആനയെ ഒരാഴ്‌ചയ്ക്കുള്ളില്‍ മാറ്റണം. ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എല്‍ എ കെ ബാബു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാകില്ല. ആനയെ മാറ്റേണ്ടത് അനിവാര്യമാണ്. അരിക്കൊന്നെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല, മറിച്ച് വിദഗ്ദ സമിതിയുടെ നിര്‍ദേശമാണ്.
അരിക്കൊമ്പന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണിത്. ആനയെ എങ്ങോട്ട് അയയ്ക്കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമായ മറുപടി ആണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 19ന് വിഷയം വീണ്ടും പരിഗണിക്കും.
19ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത് വിജയം തന്നെയാണ്. അരിക്കൊമ്പന്‍ ഉടനെ പറമ്ബിക്കുളത്തേയ്ക്ക് വരില്ലെന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നും കെ ബാബു എം എല്‍ എ പറഞ്ഞു.