തമിഴ്നാടിനും തലവേദന…..! അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്കടുത്ത്; വിനോദ സഞ്ചാരികള്‍ക്ക് നിരോധനം
സ്വന്തം ലേഖിക
ഇടുക്കി: തമിഴ്നാടിനും തലവേദനയായി അരിക്കൊമ്പന്‍.
ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവ സാങ്കേതത്തില്‍ തുറന്നു വിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജനവാസമേഖലക്ക് സമീപത്തിറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്ടിലെ മേഘമലക്ക് സമീപം മണലാറിലാണ് അരിക്കൊമ്പനെത്തിയത്. ഇന്നലെ രാത്രി ആന തമിഴ്നാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന മേഘമല ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു.
തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നേരെയും ആന പാഞ്ഞടുത്തു. ഇതേ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
അരിക്കൊമ്പന്‍ ആനയിറങ്ങുന്ന സാഹചര്യത്തില്‍ ഭയന്നാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അരിക്കൊമ്പന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേഘമലയില്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് തമിഴ്നാട് വനംവകുപ്പ് നിരോധിച്ചു.
സര്‍ക്കാര്‍ വാഹനങ്ങളും പ്രദേശ വാസികളുടെ വാഹനങ്ങളും മാത്രമാണ് മേഘമല ഭാഗത്തേക്ക് കടത്തിവിടുന്നത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.