തേയിലത്തോട്ടത്തിനിടയിലെ വഴിയില്‍ ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പൻ…..!  അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വെെറലാകുന്നു

തേയിലത്തോട്ടത്തിനിടയിലെ വഴിയില്‍ ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പൻ…..! അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വെെറലാകുന്നു

സ്വന്തം ലേഖിക

തൃശൂര്‍: കളിമണ്ണില്‍ തീര്‍ണ്ണ അരിക്കൊമ്പന്റെ ശില്‍പ്പം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.

ചിത്രകാരനും ശില്‍പ്പിയുമായ ഡാവിഞ്ചി സുരേഷ് ആണ് കൊടുങ്ങല്ലൂരില്‍ അരിക്കൊമ്പന്റെ ചിത്രം സൃഷ്ടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേയിലത്തോട്ടത്തിനിടയിലെ വഴിയില്‍ ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പന്റെ വെെറലായ ആകാശദൃശ്യമാണ് കളിമണ്ണില്‍ തീര്‍ത്തത്. ഡാവിഞ്ചിയുടെ പുതിയ സൃഷ്ടിയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളെ വിറപ്പിച്ച്‌ ജനങ്ങളെ ഭീതിയിലാക്കിയ അരിക്കൊമ്പന്റെ തേയിലത്തോട്ടത്തിലെ വഴിയില്‍ ഉറങ്ങിക്കിടക്കുന്ന ആകാശദൃശ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ഈ ദൃശ്യം ഡാവിഞ്ചി സുരേഷ് കളിമണ്ണില്‍ ശില്‍പ്പമാക്കി മാറ്റിയത്.

അരിക്കൊന്നെ ചിന്നക്കനാലില്‍ നിന്നും മാറ്റിയതിനെ പിന്തുണച്ചും വിമര്‍ശിച്ചും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ് കാട്ടിലെ അരിക്കൊമ്പനെ കാടില്ലാത്ത കൊടുങ്ങല്ലൂരില്‍ ഡാവിഞ്ചിയെത്തിച്ചത്. പച്ചിലക്കാടും വഴിയും ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പനും ഉള്‍പ്പെടെ ആകാശദൃശ്യം നേരില്‍ പകര്‍ത്തുകയിരിക്കുകയാണ് ഡാവിഞ്ചി.

വിവിധ മീഡിയങ്ങളിലായി ആയിരക്കണക്കിന് ദൃശ്യവിസ്മയങ്ങള്‍ ഒരുക്കിയിട്ടുളള കലാകാരനാണ് ഡാവിഞ്ചി സുരേഷ്.