play-sharp-fill
മനോനില തെറ്റിയ ചാന്‍സലര്‍ക്ക് ആര്‍എസ്‌എസ് നാഗ്പൂരില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കും’; ആരിഫ് മുഹമ്മദ് സംഘി ഖാന്റെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍;  ​ഗവര്‍ണറെ കടന്നാക്രമിച്ച്‌ എസ്‌എഫ്‌ഐ; പോര് മുറുകുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ.

​ഗവര്‍ണറുടെ മനോനിലയ്ക്ക് തകരാറ് സംഭവിച്ചതുപോലാണ് വാ തുറക്കുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതുമെന്നും എസ് എഫ് ഐ കുറ്റപ്പെടുത്തി. ചാന്‍സലര്‍ക്ക് ആവശ്യമായ ചികിത്സ നാഗ്പൂരില്‍ നിന്ന് നല്‍കിയില്ലയെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെങ്കില്‍ കാരണം വ്യക്തമാക്കി അത് ചെയ്യണം. അല്ലാത്ത രീതികളുമായി വന്നാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആര്‍ഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ആരിഫ് മുഹമ്മദ് സംഘി ഖാന്റെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ നോമിനികളെ തിരുകി കയറ്റി ഉന്നത വിദ്യാഭ്യാസമേഖല കാവിയില്‍ മുക്കാനുള്ള അജണ്ടയാണ് ഗവര്‍ണര്‍ നടത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. ആ മോഹം കേരളത്തിലെ പുരോഗമന വിദ്യാര്‍ത്ഥി സമൂഹം ഉള്ളിടത്തോളം കാലം നടക്കില്ലെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.