പൊലീസ് സ്റ്റേഷനിൽ എസ് ഐയുമായി വാക്കുതര്‍ക്കം ; അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ് ; കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

പൊലീസ് സ്റ്റേഷനിൽ എസ് ഐയുമായി വാക്കുതര്‍ക്കം ; അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ് ; കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനിലെ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനെതിരെയാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. അഭിഭാഷകനും ആലത്തൂര്‍ എസ്ആ റെനീഷും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.