മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും. എ.കെ.ജി സെന്‍ററിലെ ഹാളില്‍ രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.
ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു.
വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും വധൂവരന്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രൻ. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്
Third Eye News Live
0