കോട്ടയം പബ്ലിക് ലൈബ്രറിയിൽ ജനുവരി 24 ന് സംവിധായകൻ അരവിന്ദന്റെ നവതിയാഘോഷവും സിനിമാപ്രദർശനവും സംഘടിപ്പിക്കും
കോട്ടയം : പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘അരവിന്ദം 90 ‘ എന്ന പേരിൽ കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനുവരി 24 ന് നവതിയാഘോഷവും സിനിമാപ്രദർശനവും സംഘടിപ്പിക്കും.
വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതിയിൽ സംവിധായകൻ പ്രദീപ് നായർ സംസാരിക്കും.
പരിപാടിയിൽ പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനാകും, തുടർന്ന് സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ അരവിന്ദൻ്റെ ചിദംബരം സിനിമ പ്രദർശിപ്പിക്കും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0