play-sharp-fill
ആറന്മുളയിൽ സ്കൂട്ടർ  ബൈക്കിലിടിച്ച്  അപകടം ;ബൈക്കിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ വീട്ടമ്മ  കാർ കയറി മരിച്ചു ;ഭർത്താവിനും മകൾക്കും പരിക്ക്

ആറന്മുളയിൽ സ്കൂട്ടർ ബൈക്കിലിടിച്ച് അപകടം ;ബൈക്കിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ വീട്ടമ്മ കാർ കയറി മരിച്ചു ;ഭർത്താവിനും മകൾക്കും പരിക്ക്


സ്വന്തം ലേഖിക

ആറന്മുള: ആറന്മുളയിൽ സ്കൂട്ടറിടിച്ച് തെറിച്ചുവീണ വീട്ടമ്മ കാർ ദേഹത്തുകയറി മരിച്ചു. കിഴക്കനോതറ ആശ്രമത്തിങ്കൽ പ്രിയ മധു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മധു (47) മകൾ അപർണ (12) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .


ഞായറാഴ്ച രാത്രിയിൽ ആറന്മുളയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ വിളക്കുമാടം കൊട്ടാരത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം .എതിർ ദിശയിൽ വന്ന സ്കൂട്ടർ ഇവരുടെ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ച് വീണ പ്രിയ പുറകെ വന്ന കാറിന്റെ അടിയിൽപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group