play-sharp-fill
മോട്ടോർ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഫിറ്റ്നസ് ചാർജ്  വർദ്ധനവിൽ പ്രതിഷേധം;  കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഏപ്രിൽ ഒന്ന് കരിദിനമായി ആചരിച്ചു

മോട്ടോർ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഫിറ്റ്നസ് ചാർജ് വർദ്ധനവിൽ പ്രതിഷേധം; കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഏപ്രിൽ ഒന്ന് കരിദിനമായി ആചരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മോട്ടോർ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഫിറ്റ്നസ് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഇന്ന് കരിദിനം ആചരിച്ചു.


ടൂറിസ്റ്റ് ടാക്സി മേഖലയിൽ പണിയെടുക്കുന്നവർക്ക് താങ്ങാവുന്നതിനും അപ്പുറമാണ് കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുന്നത് ഈ നയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര മോട്ടോർ നിയമ ഭേദഗതിയുടെ പേരിൽ നടപ്പാക്കുന്ന രജിസ്ട്രേഷൻ ഫീസ് വർദ്ധനവ് ടൂറിസ്റ്റ് ടാക്സി മേഖലയ്ക്ക് ഒരു രീതിയിലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഡീസൽ, പെട്രോൾ വിലവർധനവ് സ്പെയർപാർട്സ് വില ഇൻഷുറൻസ് വർദ്ധനവ് എന്നിവ ടൂറിസ്റ്റ് ടാക്സി മേഖലയെ തകർത്തെറിയും.

കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം മേഖലകൾ ഈ അവസ്ഥയിൽ നിന്നും ഒന്ന് മോചിതരായി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നയം അതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഏപ്രിൽ ഒന്ന് കരിദിനമായി ആചരിച്ചത്.

സംസ്ഥാന ഭാരവാഹികളായ. മനോജ് കോട്ടയം, മനോജ് തൃശൂർ, അനൂപ് പാറശ്ശാല. സോണി, കാവാലം, വിശ്വൻ പൊന്നാനി, ഫൈസൽ പത്തനംതിട്ട, മുത്തലി പാലക്കാട്, ഉദയ ദേവി, കൊല്ലം, ബിജു മണ്ണടി എന്നിവർ പങ്കെടുത്തു.