play-sharp-fill
“മരിച്ച ” എ പി പി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകി: അപേക്ഷയിലെ ഫോൺ നമ്പർ വച്ച് പോലീസ് എത്തിയത് പ്രതിയുടെ ബന്ധുവീട്ടിൽ: ഒരുകോടി തട്ടിയ കേസിൽ തൊടുപുഴയിൽ നിന്നു മുങ്ങിയ എപിപി പിടിയിലായത് ഇങ്ങനെ…

“മരിച്ച ” എ പി പി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകി: അപേക്ഷയിലെ ഫോൺ നമ്പർ വച്ച് പോലീസ് എത്തിയത് പ്രതിയുടെ ബന്ധുവീട്ടിൽ: ഒരുകോടി തട്ടിയ കേസിൽ തൊടുപുഴയിൽ നിന്നു മുങ്ങിയ എപിപി പിടിയിലായത് ഇങ്ങനെ…

തൊടുപുഴ :പലരിൽ നിന്നായി ഒരുകോടി രൂപയിലേറെ വെട്ടിച്ച് 2013ൽ തൊടുപുഴയിൽ നിന്നു മുങ്ങിയ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറെ (എപിപി) കോഴിക്കോട്ടെ ബന്ധുവീട്ടിൽ നിന്നു

ക്രൈംബ്രാഞ്ച് പിടികൂടി. തൊടുപുഴയിൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുട്ടം മൈലാടിയിൽ എട്ടാംമൈൽ എം. എം.ജയിംസാണു പിടിയിലായത്.


കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചു.. തൊടുപുഴ ജില്ലാ സെഷൻസ്
കോടതി അഡീഷനൽ പ്രോസി ക്യൂട്ടറായിരുന്ന ഇയാൾക്കെതി രെ വഞ്ചനക്കേസും നിലവിലു ണ്ട്. പലരിൽ നിന്നായി പണം തട്ടിയ ഇയാൾ മേപ്പാടിയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013ൽ ഒളിവിൽ പോയെങ്കിലും 2019ൽ ആണു തിരോധാനം കേസായത്. ഇതിനിടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാനായി അപേക്ഷ
നൽകി.

അപേക്ഷയിലെ വിലാസ ത്തിൽ മേപ്പാടിയിൽ അന്വേഷി ച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അപേക്ഷയിലെ മൊബൈൽ ഫോൺ വഴി ലൊക്കേഷൻ കണ്ടെത്തി. അങ്ങനെയാണു കോഴിക്കോട്ടെ ബന്ധുവിന്റെ വീട്ടിൽ ഇയാളുണ്ടെന്നു കണ്ടെത്തിയത്.

ഇയാൾ മരിച്ചതായി കണക്കാ ക്കണമെന്നും സാമ്പത്തികബാ ധ്യത ഒഴിവാക്കി നൽകണമെ ന്നും കാട്ടി ബന്ധുക്കൾ അപേ ക്ഷ നൽകിയിരുന്നു.

പിന്നീട്, കബളിക്കപ്പെട്ടവർ നൽകിയ പരാതിയിൽ ജയിംസ് ജീവിച്ചിരിപ്പുണ്ടോ എന്നുറപ്പാ ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്നു പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തിയത്