‘താഴ്മയായി അപേക്ഷിക്കേണ്ട’; അപേക്ഷകളില്‍ പരിഷ്കാരം; താഴ്മയായി എന്ന വാക്ക് ഒഴിവാക്കി

‘താഴ്മയായി അപേക്ഷിക്കേണ്ട’; അപേക്ഷകളില്‍ പരിഷ്കാരം; താഴ്മയായി എന്ന വാക്ക് ഒഴിവാക്കി

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവിധ വകുപ്പുകള്‍ക്ക് നല്‍കുന്ന അപേക്ഷകളില്‍ ഇനി താഴ്മയായി എന്ന് വാക്ക് ചേര്‍ക്കേണ്ട.

അപേക്ഷകളില്‍ നിന്ന് താഴ്മയായി എന്ന വാക്ക് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം അപേക്ഷിക്കുന്നു അല്ലെങ്കില്‍ അഭ്യാര്‍ത്ഥിക്കുന്നു എന്നെഴുതിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ എല്ലാ, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. പുതിയ പദപ്രയോ​ഗം സ്വീകരിക്കുന്നത് സംബന്ധിച്ച്‌ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്.