വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച്‌ വച്ചെന്ന് ജിഎസ്ടി വിഭാഗം

വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച്‌ വച്ചെന്ന് ജിഎസ്ടി വിഭാഗം

സ്വന്തം ലേഖിക

കൊച്ചി: നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍.

2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച്‌ വച്ചതായി സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രീതിയില്‍ 16,49,695 രൂപ നികുതി വെട്ടിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തി. 2017 ൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തെങ്കിലും അതേ വർഷം തന്നെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കി.

പിന്നീട് 2020 ജനുവരി 2 നാണ് അപർണ്ണാ മുരളി പുതിയ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തത്. പുതിയ രജിസ്ട്രേഷൻ എടുത്ത സമയത്തിന് മുൻപ് അടയ്ക്കാനുള്ള ജി.എസ്.ടി അടച്ചിരുന്നില്ല. ഇത് മറച്ചു വയ്ക്കുകയായിരുന്നു.

ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കാസർഗോഡ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപര്‍ണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു.

നടി നിമിഷ സജയന് പിന്നാലെ ആണ് നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ ഉള്‍പ്പെടുന്നത്. തമിഴ് സിനിമയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് അപര്‍ണ്ണ ബാലമുരളി.