play-sharp-fill
അമ്പലപ്പുഴയിൽ സ്കൂളിന്റെ ഇരുമ്പു ​ഗേറ്റ് കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി അധികൃതർ അഴിച്ചുവെച്ച ​ഗേറ്റ് സ്കൂൾ വളപ്പിൽനിന്ന് പ്രതികൾ അടിച്ചുമാറ്റി;  കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

അമ്പലപ്പുഴ: ദേശീയപാതാ വികസനത്തിനായി അധികൃതർ അഴിച്ചുവെച്ച സ്കൂള്‍ ഗേറ്റ് കവർന്ന രണ്ട് പേർ അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ റഷീദ് (48), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ സാബു ( 52 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാക്കാഴം ഗവ: ഹയർ സെക്കൻററി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗേറ്റ്.

ഇതാണ് ഇരുവരും ചേർന്ന് കവർന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പിടികൂടിയത്. ഇരുവരെയും പിന്നീട് റിമാൻറ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group