ഗതാഗത വകുപ്പ് മന്ത്രിയുടേത് എന്തു ന്യായമെന്ന് ബസ് ഉടമകൾ: സ്വകാര്യ ബസുകള്‍ അപകടത്തില്‍ പെട്ടാല്‍ പെർമിറ്റ് റദ്ദാക്കുമെന്ന മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
തൃശൂർ: സ്വകാര്യ ബസുകള്‍ അപകടത്തില്‍ പെട്ടാല്‍ പെർമിറ്റ് റദ്ദാക്കുമെന്ന മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.
പ്രേംകുമാർ, ജനറല്‍ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ അറിയിച്ചു. അപകടം ഉണ്ടായാല്‍ വിശദമായി പഠിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന
നിയമത്തില്‍ വ്യവസ്ഥയുണ്ട്. ബസുകളുടെ പെർമിറ്റും ഇൻഷ്വറൻസും റോഡുകളില്‍ സഞ്ചരിക്കുന്നതിനുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും എടുത്ത് ഹെവി ലൈസൻസുള്ള
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർമാരെ ഉപയോഗിച്ചാണ് ബസുടമകള്‍ സർവീസ് നടത്തുന്നത്. ഡ്രൈവറുടെ അനാസ്ഥ മൂലം അപകടം സംഭവിച്ചാല്‍ പെർമിറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന നിലപാട് തിരുത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു
Third Eye News Live
0