play-sharp-fill
അപകടക്കെണിയായി കേബിളുകൾ : കുമരകം വഴിയുള്ള യാത്രക്കാർ സൂക്ഷിക്കുക

അപകടക്കെണിയായി കേബിളുകൾ : കുമരകം വഴിയുള്ള യാത്രക്കാർ സൂക്ഷിക്കുക

 

കുമരകം : റോഡരികിലെ വൈദ്യുതി പോസ്റ്റുകളിൽ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ അപകടക്കെണിയായി മാറി.

കെ-ഫോൺ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ് തുടങ്ങി വിവിധ കമ്പിനികളുടെ കേബിളുകൾ കുമരകം റോഡരികിലൂടെ വലിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രവർത്തനരഹിതമായ പഴയ പല കേബിളുകളും യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കിടക്കുകയാണ്.

ഇത് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ അപകടങ്ങൾക്ക് വഴിവെക്കും. മുമ്പ് പല അപകടങ്ങൾ കേബിളുകളിൽ കുരുങ്ങി കുമരകത്ത് നടന്നിട്ടുണ്ട്. എങ്കിലും കേബിളുകൾ വലിക്കുന്നവർ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ കുമരകത്തിൻ്റെ ഹൃദയഭാഗമായ ചന്തക്കവലയിൽ റോഡിലേക്ക് തുങ്ങിയാടുകയാണ് കേബിളുകൾ. ഈ കേബിളുകൾ ഉടൻ നീക്കം ചെയ്ത് യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.