കെഎസ്ആർടിസി ശമ്പള വിതരണം; ധനവകുപ്പിനോട് സഹായം തേടിയിട്ടുണ്ട്; ധനസഹായം കിട്ടുന്നതിനനുസരിച്ച് ജീവനക്കാർക്ക് വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ എസ്ആർ ടിസി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായം കിട്ടുന്നതിനനുസരിച്ച് ജീവനക്കാർക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്ത് പുതിയ കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നു. ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല.
ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Third Eye News Live
0