ആന്റിബയോട്ടിക് ഇനി നീല കവറിൽ ; ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും
സ്വന്തം ലേഖകൻ
ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും. രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രാം.
Third Eye News Live
0