play-sharp-fill
വരുണ്‍ പ്രഭാകറിന്റെ അസ്ഥികൂടമാണോ ഇത്?; അന്‍സിബയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; ദൃശ്യം 2ന്റെ ക്രിയേറ്റിവ് ഫോട്ടാഷൂട്ടിന് തകര്‍പ്പന്‍ കമെന്റുകളുമായി ആരാധകര്‍

വരുണ്‍ പ്രഭാകറിന്റെ അസ്ഥികൂടമാണോ ഇത്?; അന്‍സിബയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; ദൃശ്യം 2ന്റെ ക്രിയേറ്റിവ് ഫോട്ടാഷൂട്ടിന് തകര്‍പ്പന്‍ കമെന്റുകളുമായി ആരാധകര്‍

സ്വന്തം ലേഖകന്‍

കൊച്ചി: ദൃശ്യം 2വിന്റെ ക്രിയേറ്റീവ് ഫോടോഷൂട്ട് ചിത്രങ്ങളുമായി അന്‍സിബ. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നുവെന്നും താരം പറയുന്നു.

‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗന്‍ഡ്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം, സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാര വിഷയമാണ്.