ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍ : കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍.
കറുകപ്പിളളി ഈച്ചരങ്ങാട് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സജാദ്, അഞ്ചപ്പാലം കോടര്‍ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തമീന് എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍.
ക്വട്ടേഷന്‍ കൊടുത്ത ഏലൂര്‍ മഞ്ഞുമ്മല്‍ കലച്ചൂര്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന മുജീബ് ഉള്‍പ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 31ന് പുലര്‍ച്ചെ കമ്ബനിപ്പടി ഭാഗത്ത് വച്ചാണ് ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശേരിയില്‍ ഇറക്കി വിട്ടു.
പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
സജാദ് വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും, തട്ടികൊണ്ട്പോയ വാഹനവും മുജീബിന്റെ വീട്ടില്‍ നിന്ന് ഹാന്‍സ് നിറച്ച ചാക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.