play-sharp-fill
സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും ; ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി പരീക്ഷാക്കാലം

സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും ; ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി പരീക്ഷാക്കാലം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്കാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്.


ഒന്നു മുതല്‍ നാലു വരെ ക്ളാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ളാസുകൾക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

34,37,570 കുട്ടികള്‍ ആണ് ഇത്തവണ ആകെ പരീക്ഷ എഴുതുന്നത്. അഞ്ചു മുതല്‍ ഏഴു വരെക്ളാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എട്ട്, ഒമ്പത് ക്ളാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും, ആദ്യ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. 8, 9 ക്‌ളാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.