നരേന്ദ്രമോദിക്ക് ഓണക്കോടിക്കൊപ്പം കോട്ടയത്ത് നിന്നുള്ള പലഹാരങ്ങളും; വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ചക്കവറുത്തത് ഉള്‍പ്പെടെ പ്രത്യേകം തയ്യാറാക്കിയ 14 ഇനം കോട്ടയം പലഹാരങ്ങള്‍ പ്രധാന മന്ത്രിക്ക് സമ്മാനിച്ചത് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്; പലഹാരപൊതിയെത്തിയത് കോട്ടയം മാന്നാനം സ്വദേശി അന്നമ്മ ജോസഫിന്റെ പ്രസിദ്ധമായ ആന്‍സ് ബേക്കറിയില്‍ നിന്ന് !!!

നരേന്ദ്രമോദിക്ക് ഓണക്കോടിക്കൊപ്പം കോട്ടയത്ത് നിന്നുള്ള പലഹാരങ്ങളും; വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ചക്കവറുത്തത് ഉള്‍പ്പെടെ പ്രത്യേകം തയ്യാറാക്കിയ 14 ഇനം കോട്ടയം പലഹാരങ്ങള്‍ പ്രധാന മന്ത്രിക്ക് സമ്മാനിച്ചത് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്; പലഹാരപൊതിയെത്തിയത് കോട്ടയം മാന്നാനം സ്വദേശി അന്നമ്മ ജോസഫിന്റെ പ്രസിദ്ധമായ ആന്‍സ് ബേക്കറിയില്‍ നിന്ന് !!!

സ്വന്തം ലേഖകൻ  

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗിക വസതിയിലെത്തി ഓണാശംസകള്‍ നേര്‍ന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത് കേരളത്തിലെ വിശിഷ്ട നാടന്‍ വിഭവങ്ങളും. അന്നമ്മ ജോസഫിന്റെ പ്രസിദ്ധമായ ആന്‍സ് ബേക്കറിയില്‍ പ്രത്യേകം തയ്യാറാക്കിയ പലഹാരങ്ങള്‍. വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ചക്കവറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കേക്ക്, ഹല്‍വ തുടങ്ങി 14 ഇനങ്ങളായിരുന്നു പലഹാരപൊതിയില്‍ ഉണ്ടായിരുന്നതെന്ന് അന്നമ്മ പറഞ്ഞു.

‘പ്രധാനമന്ത്രിക്ക് നല്‍കാന്‍ വിഭവങ്ങള്‍ വേണമന്ന് ആനന്ദബോസ് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. വളരെ ശ്രദ്ധയോടെയാണ് ഒരോ ഇനവും തയ്യാറാക്കിയത്. 35 വര്‍ഷമായി നടത്തുന്ന ആന്‍സ് ബേക്കറിക്ക് ലഭിച്ച വലിയ അംഗീകാരമാണിത്’ അന്നമ്മ പറഞ്ഞു. പ്രധാനമന്ത്രിക്ക് മാത്രമല്ല കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഉള്‍പ്പെടെ 500 ഓളം ഓണ പലഹാര പൊതി ആനന്ദബോസ് പറഞ്ഞി്ട്ട് തയ്യാറാക്കിയതായും അവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മാന്നാനത്ത് ആനന്ദബോസിന്റെ അയല്‍വാസിയായിരുന്നു അന്നമ്മ. കല്യാണം കഴിച്ചു വിട്ടത് പാലായിലെ പ്രസിദ്ധമായ കോട്ടുകപ്പള്ളി കൂടുംബത്തിലേക്ക്. സ്വാതന്ത്ര സമരസേനാനിയും രണ്ടു തവണ എംപിയും മുന്‍സിപ്പല്‍ ചെയര്‍മാനും പാലാ സെന്‍ട്രല്‍ ബാങ്കിന്റെ സ്ഥാപകനുമായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകപ്പള്ളിയുടെ മൂത്ത മകന്‍ തോമസ് ജോസഫിന്റെ ഭാര്യയായി. തോമസ്ജോസഫും 16 വര്‍ഷം തുടര്‍ച്ചയായി പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു.

ഇന്ത്യയിലെ ക്രൈസ്തവരില്‍ ഏറ്റവും വലിയ ഭൂ ഉടമകളായിരുന്ന കൊട്ടുകപ്പള്ളി കുടുംബത്തിന് ബേക്കറി നടത്തേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. അന്നമ്മയുടെ താല്‍പര്യത്തിന് പരമ്പരാഗത കോണ്‍ഗ്രസ് കുടുംബം എതിരുനിന്നില്ല. പാലായില്‍ തുടക്കമിട്ട ആന്‍സ് ബേക്കറി ഇന്ന് 20 ഔട്ട് ലറ്റുകളുള്ള ശ്യംഖലയാണ്.

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല എന്നത് മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും പാലി്ക്കാനായി എന്ന് അന്നമ്മ അഭിമാനത്തോടെ പറയും. ‘ആനന്ദ ബോസ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് ആന്‍സ് ബേക്കറിയിലെ പലഹാരങ്ങളാണ്. ഗവര്‍ണര്‍ ആയശേഷവും അദ്ദേഹം പാലായിലെ വീട്ടില്‍ എത്തിയിരുന്നു’. അന്നമ്മ ജോസഫ് പറഞ്ഞു.