സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായ ഇടപെടൽ ; ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയക്കായി കൈകോർത്ത് മലയാളികൾ; അടിയന്തര ചികിത്സക്കായി കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിച്ചു

സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായ ഇടപെടൽ ; ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയക്കായി കൈകോർത്ത് മലയാളികൾ; അടിയന്തര ചികിത്സക്കായി കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തി്ചു. കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നതിനാൽ കുട്ടിയെ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ്. സാധാരണ ഗതിയിൽ നാല് മണിക്കൂറിനു മുകളിൽ യാത്ര സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളിൽ ആംബുലന്സ് ഓടിയെത്തിയത്.

വഴി ഒരുക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിൽ മലയാളികൾ കൃത്യമായ ഇടപെടൽ നടത്തിയതിനാൽ ഇടപ്പള്ളി – വൈറ്റില ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന തിരക്കും ഇന്ന് യാത്രയെ ബാധിച്ചില്ല. കൂടാതെ, വഴി ഒരുക്കന്നതിനുള്ള അഭ്യർത്ഥനയുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്ത് വന്നിരുന്നു. സുരക്ഷിതമായി ആശുപത്രിയിൽ ആൻ മരിയയെ എത്തിക്കാൻ വഴി ഒരുക്കിയ ഓരോ മലയാളിക്കും ഈ അവസരത്തിൽ അഭിമാനിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനേഴുകാരിയായ ആൻമരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചത്. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയിൽ എത്തിയത്.

ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസും രംഗത്തെത്തി. KL 06 H 9844 എന്ന നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.