play-sharp-fill
അങ്കമാലിയിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു; കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു

അങ്കമാലിയിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു; കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു

സ്വന്തം ലേഖകൻ
കൊച്ചി: അങ്കമാലിയിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവി(13)യാണ് മരിച്ചത്.കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത് .

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം . ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണു മുങ്ങി മരിച്ചത്. മറ്റു കുട്ടികൾ വെള്ളം കുടിക്കാൻ പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.

അരമണിക്കൂർ കഴിഞ്ഞിട്ടും അഭിനവിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊരട്ടി എൽ എഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group