play-sharp-fill
അഞ്ജുവിന്റെ ദുരൂഹ മരണം: പ്രതിസ്ഥാനത്ത് നിൽക്കുന്ന ചേർപ്പുങ്കൽ കോളേജിനെ രക്ഷിക്കാൻ നീക്കം; സർവകലാശാല സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്ന്

അഞ്ജുവിന്റെ ദുരൂഹ മരണം: പ്രതിസ്ഥാനത്ത് നിൽക്കുന്ന ചേർപ്പുങ്കൽ കോളേജിനെ രക്ഷിക്കാൻ നീക്കം; സർവകലാശാല സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ബികോം വിദ്യാർത്ഥി അഞ്ജുവിനെ കൊലയ്ക്കു കൊടുത്ത ചേർപ്പുങ്കൽ കോളേജിനെ രക്ഷിക്കാൻ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച പുറത്തു വരും. കോളേജിന്റെ വീഴ്ചകൾ മറയ്ക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണ് അണിയറയിൽ തയ്യാറാകുന്നത്.


കുട്ടി കോപ്പിയടിച്ചതായുള്ള ആരോപണം അന്വേഷിക്കുന്ന എം.ജി. സർവകലാശാല സമിതിയാണ് വ്യാവാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്. ചേർപ്പുങ്കൽ ബി.വി.എം. കോളജിൽ ബികോം പ്രൈവറ്റ് രജിസ്ട്രേഷനിൽ പരീക്ഷയെഴുതിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജിയുടെ മകൾ അഞ്ജു പി. ഷാജി (20)യുടെ മരണം വിവാദമായ സാഹചര്യത്തിൽ നിയോഗിച്ച സമിതിയാണ് വൈസ് ചാൻസിലർക്കു റിപ്പോർട്ട് സമർപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതി കോളജിലെത്തി തെളിവെടുത്ത് ഇൻവിജിലേറ്റർമാർ അടക്കമുള്ളവരുടെ മൊഴിയെടുത്തിരുന്നു. കുടുതൽ പരിശോധനകൾക്കു ശേഷം വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കുമെന്നും സമിതിയംഗങ്ങൾ പറഞ്ഞു.

പരീക്ഷാകേന്ദ്രമായിരുന്ന ചേർപ്പുങ്കൽ ബി.വി.എം കോളജിലെത്തിയ സമിതി അംഗങ്ങൾ പ്രിൻസിപ്പൽ, പരീക്ഷാഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ, സംഭവത്തെക്കുറിച്ചു കോളജ് തല അന്വേഷണം നടത്തിയ കോമോഴ്സ് വിഭാഗം മേധാവി എന്നിവരുടെ മൊഴിയെടുത്തു. പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരീക്ഷാ സാമഗ്രികൾ എന്നിവ പരിശോധിച്ചു.

അഞ്ജുവിന്റെ അടുത്തിരുന്നു പരീക്ഷയെഴുതിയ മൂന്നുപേരുടെ വിവരങ്ങളും സമിതി ശേഖരിച്ചു, ഇവരിൽ നിന്നു പിന്നീടു മൊഴി എടുക്കാനാണു തീരുമാനം.
അഞ്ജുവിന്റെ ഹാൾ ടിക്കറ്റ് പോലീസ് കസ്റ്റഡിയിലായതിനാൽ പരിശോധിക്കാനായില്ല. പകർപ്പ് കണ്ട സമിതിയംഗങൾ യഥാർഥ ഹാൾടിക്കറ്റ് ലഭ്യമാക്കാൻ രജിസ്ട്രാർ മുഖേന കോടതിയിൽ അപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ക്രമക്കേട് കണ്ടെത്തിയാൽ തൊട്ടടുത്ത ദിവസം സർവകലാശാലക്കു റിപ്പോർട്ട് ചെയ്യണമെന്നാണു ചട്ടം. ഇതനുസരിച്ചു പിറ്റേന്നു കോളജ് അധികൃതർ രേഖകൾ കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ക്രമക്കേട് കണ്ടെത്തയെന്നു പറയുന്ന സമയത്തിനുശേഷം ഒരുമണിക്കൂറോളം കുട്ടിയെ ഹാളിൽ ഇരുത്തിയതിൽ വീഴ്ചയുണ്ടായെന്നു റിപ്പോർട്ടിലുണ്ടാകുമെന്നാണു സൂചന. ഡോ.എം.എസ് മുരളി,ഡോ. അജി.സി.പണിക്കർ, പ്രഫ. വി.എസ് പ്രവീൺകുമാർ എന്നിവരാണ് അന്വേഷണം നടത്തുന്നത്.