play-sharp-fill
മലയാളി പ്രേക്ഷകരുടെ മനം കവർന്ന’അനിയത്തിപ്രാവി’ന് നാളെ  25 വയസ്സ് ; കാൽ നൂറ്റാണ്ടിന്   ശേഷം തന്റെ ചുവപ്പ് സ്പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

മലയാളി പ്രേക്ഷകരുടെ മനം കവർന്ന’അനിയത്തിപ്രാവി’ന് നാളെ 25 വയസ്സ് ; കാൽ നൂറ്റാണ്ടിന് ശേഷം തന്റെ ചുവപ്പ് സ്പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം :മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമായിരുന്നു അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത് .


പേക്ഷകർ നെഞ്ചിലേറ്റിയ ഒരുപിടി നല്ല പ്രണയ മുഹൂർത്തങ്ങൾ സമ്മാനിച്ച ‘അനിയത്തിപ്രാവ്’ സിനിമയിലെ ആദ്യ സീന്‍ മുതല്‍ തന്നോടെപ്പമുണ്ടായിരുന്ന ചുവപ്പ് സ്പ്ലെന്‍ഡര്‍ ബൈക്ക് കാല്‍നൂറ്റാണ്ടിനു ശേഷം സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ചാക്കോ ബോബന്‍, ശാലിനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ സിനിമ 1997 മാര്‍ച്ച്‌ 26ന് ആയിരുന്നു റിലീസ് ചെയ്തത്. നാളെ സിനിമ റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുകയാണ്.

നാളെ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്തിട്ട് 25 വര്‍ഷം ത‍ികയുന്നു.’ആലപ്പുഴയിലെ ബൈക്ക് ഷോറ‍ൂമില്‍ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങള്‍ക്കു ശേഷമാണ് അറിഞ്ഞത്. ഷോറൂം ഉടമ കമാല്‍ എം.മാക്കിയില‍ുമായി സംസാരിച്ച്‌ അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണു വാങ്ങിയത്’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു