അനിതാ പുല്ലയില്‍ ലോക കേരള സഭയില്‍; കോണ്‍ഗ്രസ് ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കെ.സുധാകരന്; പാർട്ടിയിൽ ഭിന്നത കൊഴുക്കുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: ലോക കേരളാ സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ അനിത പുല്ലയിൽ എത്തിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത.
മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി
അനിതാ പുല്ലയില്‍ ലോക കേരള സഭയില്‍ എത്തിയത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞപ്പോള്‍, ആ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നില്ല എന്ന് കെ.സുധാകരന് വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ച ആളല്ല അനിത. കോണ്‍ഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ല. അതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നും കെ സുധാകരന് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട വി.ഡി.സതീശന്, അതീവ സുരക്ഷാ മേഖലയില്‍ അനിത പുല്ലയില്‍ എങ്ങനെയെത്തി എന്ന് ചോദിച്ചു. രണ്ട് ദിവസമായി അവരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവര്‍ക്ക് നുഴഞ്ഞുകയറാന്‍ ആവില്ല.
ഒരു പ്രതിനിധി പോലും അല്ലാത്ത അനിത എങ്ങനെ അവിടെ എത്തി. ഇനിയുള്ള ഭരണത്തില്‍ അവതാരം ഉണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഷാജ് കിരണും അനിതയും ഉള്‍പ്പെടെ ദശാവതാരങ്ങളായി എന്നും സതീശന് ആരോപിച്ചു.