play-sharp-fill
പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ ഞാന്‍ തന്നെ : അനില്‍ ആന്റണി. ഇന്ന് പി സിയെ സന്ദർശിക്കും

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ ഞാന്‍ തന്നെ : അനില്‍ ആന്റണി. ഇന്ന് പി സിയെ സന്ദർശിക്കും

 

പത്തനംതിട്ട: പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി.

പി.സി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്ന് അനില്‍ പറഞ്ഞു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്ന് അനില്‍ ആന്റണി പ്രതികരിച്ചു.

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞു നിൽക്കുന്ന പി.സി.ജോർജിനെ ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തി അനിൽ ആൻ്റണികാണും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അനില്‍ ആന്റണി പറഞ്ഞു.

അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും. ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് മാത്രേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താന്‍ തന്നെയെന്നതില്‍ സംശയമൊന്നുമില്ലെന്ന് അനില്‍ ആന്റണി പറഞ്ഞി.

കഴിഞ്ഞദിവസമാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചത്