‘മാധ്യമ ധർമ്മം മാധ്യമങ്ങൾ ചെയ്യട്ടെ, വിമർശനങ്ങളെ വിലക്കേണ്ടതില്ല’: ശോഭ സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി
കോഴിക്കോട്: ബിജെപിയുടെ മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി.
ശോഭ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ മാധ്യമങ്ങളെ വിലക്കിയ നടപടിയെയാണ് അനില്‍ കെ ആന്റണി തള്ളിയത്. വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ ധര്‍മ്മം മാധ്യമങ്ങള്‍ ചെയ്യട്ടെ. വാര്‍ത്ത സമ്മേളനം കണ്ടിട്ടില്ല. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ബിജെപി നിലപാട്. കേരളത്തില്‍ ബിജെപിക്ക് ശക്തമായ നേതൃത്വമുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0