play-sharp-fill
റെയിൽവേ സ്റ്റേഷനിൽ ടവറിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി: അങ്കമാലി പോലീസ് യുവാവിനെതിരെ കേസെടുത്തത് പിൻവലിക്കണമെന്ന് ആവശ്യം

റെയിൽവേ സ്റ്റേഷനിൽ ടവറിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി: അങ്കമാലി പോലീസ് യുവാവിനെതിരെ കേസെടുത്തത് പിൻവലിക്കണമെന്ന് ആവശ്യം

 

കൊച്ചി: എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസും അഗ്നിരക്ഷാസേനയും അനുനയിപ്പിച്ച് താഴെയിറക്കി.

 

തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. എന്നാൽ പോലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. അങ്കമാലി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലെന്ന് പോലീസ് അറിയിച്ചു.

 

ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്‌. അങ്കമാലിയിൽ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group