അഞ്ചുമന പാലത്തിനോട് ചേർന്നുള്ള റോഡ് നിർമാണ നടസം നീങ്ങി: പണി പുനരാരംഭിച്ചു: പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും:
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ സമീപ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പഴയപാലം പൊളിച്ച് പണിത പുതിയ പാലത്തിന്റെ നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നുവെങ്കിലും സമീപ റോഡു നിർമ്മാണം സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മൂലം തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കിഫ്ബി എല്‍.എ തഹസില്‍ദാര്‍ സമീപ റോഡിനുള്ള 1.62 ആര്‍ വസ്തു മൂന്ന് ഉടമകളില്‍ നിന്നും ഏറ്റെടുത്ത് റോഡ് നിര്‍മാണം നടത്തുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറി.
പാലത്തിന്റെ പഴയ നിര്‍മാണ കരാറിന്റെ റേറ്റ് റിവിഷന്‍ സംബന്ധിച്ച് കിഫ്ബിയില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയില്‍പെടുത്തിയുള്ളതാണ് അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മാണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1956ല്‍ നിര്‍മിച്ച അഞ്ചുമന പാലത്തിലൂടെ ഒരേസമയം വലിയവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പാലത്തിന്റെ വീതികുറഞ്ഞ ഭാഗത്ത് കാലപ്പഴക്കത്താല്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. ഇടുങ്ങിയ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇടിച്ച് കൈവരികള്‍ തകര്‍ന്ന് പാലം കൂടുതല്‍ അപകടാവസ്ഥയിലായി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പദ്ധതിയായി പരിഗണിച്ചുകൊണ്ടാണ് മൂന്ന് വര്‍ഷം മുന