അഞ്ചാം ക്ലാസ്സ്‌ മുതൽ പൊറോട്ടയടിക്കാൻ തുടങ്ങി; എൽഎൽബി വിദ്യാർഥിനിയായിട്ടും അത് തുടരേണ്ടി വന്നു; സഹായഹസ്തവുമായി സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ; അനശ്വരയുടെ ജീവിതം ഇനി കൂടുതൽ തിളങ്ങും

അഞ്ചാം ക്ലാസ്സ്‌ മുതൽ പൊറോട്ടയടിക്കാൻ തുടങ്ങി; എൽഎൽബി വിദ്യാർഥിനിയായിട്ടും അത് തുടരേണ്ടി വന്നു; സഹായഹസ്തവുമായി സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ; അനശ്വരയുടെ ജീവിതം ഇനി കൂടുതൽ തിളങ്ങും

സ്വന്തം ലേഖകൻ 

 

എരുമേലി : തട്ടുകടകളിൽ ജോലി ചെയ്തും കേറ്ററിങ്ങിനു പോയും പഠിക്കുന്ന നിരവധി യുവാക്കൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പെൺകുട്ടികളുടെ ഇടയിൽ ഹനാനെ പൊലെ ചുരുക്കം ചിലരെയേ മലയാളികൾ കണ്ടിട്ടുള്ളു.

പൊറോട്ട നിർമിച്ചു ജീവിത മാർഗം കണ്ടെത്തുന്ന എൽഎൽബി വിദ്യാർഥിനിക്കു കൈത്താങ്ങായി, സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എരുമേലി കുറുവാമുഴി സ്വദേശിനി അനശ്വരയ്ക്ക് സഹായവുമായി ഡ‍ൽഹിയിൽ നിന്ന് അഭിഭാഷക ദമ്പതികളായ തൃപ്പുണിത്തുറ സ്വദേശി മനോജ് വി. ജോർജ്, ശിൽപ ലിസ ജോർജ് എന്നിവർ എത്തി.

 

എൽഎൽബി അവസാന വർഷ വിദ്യാർഥിനി അനശ്വരയ്ക്ക് കോഴ്സ് പൂർത്തിയായ ശേഷം അഭിഭാഷക ദമ്പതികളുടെ ന്യൂ ഡൽഹിയിലെ ന്യൂട്ടൻസ് ലോ എൽഎൽപിയിൽ ട്രെയിനിയായി ജോലി നൽകും. 25 വർഷമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂട്ടൻസ് ലോ. പഠനാവശ്യത്തിനു ലാപ്ടോപ് നൽകുമെന്നും ഇവർ അറിയിച്ചു. എൽഎൽഎം പഠിക്കണമെന്ന ആഗ്രഹം അനശ്വര ഇവരെ അറിയിച്ചു.

 

സ്വന്തം അധ്വാനത്തിലൂടെ വളർന്നുവന്ന അനശ്വരയ്ക്ക് നിയമരംഗത്തു മികച്ച അവസരം ഒരുക്കുകയാണു ലക്ഷ്യമെന്നു മനോജ് വി. ജോർജ് പറഞ്ഞു. സുപ്രീം കോടതിയിൽ പ്രാക്ടിസ് അവസരം ലഭിക്കും.

 

അഞ്ചാം ക്ലാസ് മുതൽ പൊറോട്ട അടിക്കുന്ന അനശ്വര തൊടുപുഴ അൽ അസ്ഹർ കോളജിലാണു പഠിക്കുന്നത്. വക്കീൽ കുപ്പായം അണിഞ്ഞാലും അന്തസായി ഈ പണി ചെയ്യുമെന്ന് അഭിമാനത്തോടെ പറയുകയാണ് അനശ്വര.

Tags :