play-sharp-fill
ലഹരി പാർട്ടി; എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന് സാക്ഷി

ലഹരി പാർട്ടി; എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന് സാക്ഷി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കെതിരെ ആരോപണവുമായി ലഹരി പാർട്ടിക്കേസിലെ സാക്ഷി. എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ പണ ഇടപാട് നടന്നതായും പ്രഭാകരൻ സെയിൽ എന്ന സാക്ഷി ആരോപിച്ചു.


കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് കോടി എന്‍സിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെക്ക് നല്‍കാൻ ധാരണയായെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, സാക്ഷിയുടെ ആരോപണങ്ങൾ സമീര്‍ വാങ്കഡെ നിഷേധിച്ചു.

ലഹരി പാർട്ടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി പരിശോധിച്ചു വരികയാണ് എൻസിബി. പ്രതികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും, അത് ഏതുതരത്തിലാണ് നടന്നിരിക്കുന്നത് എന്നും എൻസിബി പരിശോധിക്കുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി നാളെ വീണ്ടും ചോദ്യം ചെയ്യും.

കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നതെന്ന് ആര്യന്റെ മൊബൈലിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകളിൽ നിന്ന് വെളിപ്പെട്ടതായി എൻസിബി വ്യക്‌തമാക്കിയിരുന്നു.

എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്ന് അനന്യ പറഞ്ഞതായാണ് എൻസിബി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നത്. നിലവിൽ നടി നിരോധിത ലഹരി പദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടുന്നത്.