play-sharp-fill
5000 കോടി ചെലവ്; ഏഴ് മാസം മുൻപേ ആഘോഷം;  പങ്കെടുക്കുന്നത് രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖർ; അതിഥികൾക്ക് പ്രത്യേക തരത്തിലുള്ള പരമ്പരാഗത ഇന്ത്യൻ വസ്ത്രം; ഭൂമിയിലെ സ്വർഗത്തിൽ അനന്ത്–രാധികാ വിവാഹം…..

5000 കോടി ചെലവ്; ഏഴ് മാസം മുൻപേ ആഘോഷം; പങ്കെടുക്കുന്നത് രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖർ; അതിഥികൾക്ക് പ്രത്യേക തരത്തിലുള്ള പരമ്പരാഗത ഇന്ത്യൻ വസ്ത്രം; ഭൂമിയിലെ സ്വർഗത്തിൽ അനന്ത്–രാധികാ വിവാഹം…..

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹവിശേഷങ്ങൾ തുടരുകയാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ നിശ്ചയത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ജൂലൈ 12 മുതൽ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം. ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്.

12ന് ജിയോ വേൾഡ് സെന്ററിലെ ആഘോഷ പരിപാടികളാണു മുഖ്യാകർഷണം. 16,000ലേറെ പേർക്ക് ഇരിക്കാവുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരാണു പങ്കെടുക്കുന്നത്. എല്ലാവർക്കും പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. വിരുന്നിനു ബെംഗളൂരു ആസ്ഥാനമായ രാമേശ്വരം കഫേ ഉൾപ്പെടെയുള്ളവരാണ് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് ശുഭ് ആശിർവാദ് ദിനം. മതപരമായ ചടങ്ങുകൾക്കാണു പ്രാധാന്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു വിവാഹാചാര പ്രകാരമുള്ള ഈ ചടങ്ങുകൾ 27 നിലകളുള്ള ആന്റിലിയലാണു നടക്കുക. ചടങ്ങിന്റെ അവസാനത്തിൽ ഇരു കുടുംബത്തിലെയും മുതിർന്നവരിൽനിന്നു നവദമ്പതികൾ അനുഗ്രഹം തേടും. ചടങ്ങിനെത്തുന്ന നവദമ്പതികളെ റോസാ പുഷ്പങ്ങൾ, അരി എന്നിവയെറിഞ്ഞ് ബന്ധുക്കൾ ആശിർവദിക്കും. ഞായറാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങുകളോടെ ആഘോഷങ്ങൾക്ക സമാപനമാകും. മംഗൾ ഉത്സവ് എന്ന ഈ ചടങ്ങിൽ നവദമ്പതികളെ ആഘോഷപൂർവം കുടുംബാംഗങ്ങൾ സ്വീകരിക്കും. ഈ ചടങ്ങും ആന്റിലിയയിലാണു നടക്കുക. അതിഥികൾ പ്രത്യേക തരത്തിലുള്ള പരമ്പരാഗത ഇന്ത്യൻ വസ്ത്രമാണു ധരിക്കേണ്ടത്.

ഡിസംബർ 29ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. വടക്കൻ രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ജനുവരി 18ന് പരമ്പരാഗത മെഹന്ദി ചടങ്ങോടെ വിവാഹനിശ്ചയ പാർട്ടി. ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുകോൺ, രൺവീർ സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. മാർച്ച് 12ന് ജാംനഗറിലായിരുന്നു വിവാഹപൂർവ ആഘോഷം. ഫെയ്സ്ബുക് സ്ഥാപകൻ‌ മാർക്ക് സക്കർബർഗും മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സും പോപ് ഗായിക റിഹാന തുടങ്ങിയവരും സംബന്ധിച്ചു.

എപി
ജാംനഗറിലെ 50,000-ത്തിലധികം ഗ്രാമീണർക്ക് അംബാനി കുടുംബം അത്താഴവും നൽകി. ഇറ്റാലിയൻ നഗരമായ സിസിലിയയിലെ പലേർമോയിൽ തുടങ്ങി റോമിൽ അവസാനിക്കുന്ന ആഡംബര ചാർട്ടേഡ് കപ്പൽ യാത്രയും വിവാഹത്തിനു മുന്നോടിയായി ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തി. 4 ദിവസമായിരുന്നു ഈ ക്രൂസ് കപ്പൽ യാത്ര. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നിർധനരായ 50 യുവതികളുടെ സമൂഹവിവാഹവും നടന്നു. ജൂലൈ 8ന് ഹൽദി ചടങ്ങോടെയാണു വിവാഹചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.