play-sharp-fill
പ്രവാസികളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക തട്ടിപ്പ്; പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു, പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലു‌‌‌‌‌‌‌‌‌ള്ള തട്ടിപ്പിൽ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതിയുമായി പ്രവാസികൾ

പ്രവാസികളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക തട്ടിപ്പ്; പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു, പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലു‌‌‌‌‌‌‌‌‌ള്ള തട്ടിപ്പിൽ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതിയുമായി പ്രവാസികൾ

തൃശൂർ: സാമ്പത്തിക തട്ടിപ്പിൽ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതിയുമായി പ്രവാസികൾ. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി.

പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. നൂറുപേരിൽ നിന്നായി പത്തുകോടി രൂപയാണ് തട്ടിയെടുത്തത്. ഒരുലക്ഷം രൂപമുതൽ 35 ലക്ഷംവരെ നഷ്ടപ്പെട്ടവരുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയാണെന്ന് തട്ടിപ്പിനിരയായ പ്രവാസികൾ പറയുന്നു.

പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുന്നുവെന്നും നിക്ഷേപകർ ആരോപിക്കുന്നു. വിദേശത്ത് ജോലി ചെയ്ത സമ്പാദ്യമാണ് നിക്ഷേപിച്ചതെന്നും തുടക്കത്തിൽ പലിശ ലഭിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലാതായെന്നും പരാതിക്കാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധവകൾക്ക് പെൻഷൻ അടക്കമുള്ള പദ്ധതികൾ കണ്ടാണ് കമ്പനിയെ വിശ്വസിച്ചതെന്നും തട്ടിപ്പിരയായവർ പറഞ്ഞു. 2018- 2019 കാലത്താണ് ഇതിൽ ചിലർ പൈസ നിക്ഷേപിച്ചത്. കമ്പനിയ്ക്ക് ലൈസൻസ് ഇല്ലാതിരുന്ന സമയത്താണ് തങ്ങളിൽ നിന്ന് പണം വാങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.

തൃശൂർ ജില്ലയിൽ സൈബർ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഈ വർഷം സിറ്റി -റൂറൽ പോലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്.

രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ അറസ്റ്റിലായി.